എ ആർ നഗർ: മണ്ഡലത്തിലെ പ്രവർത്തകരെ കൂടുതൽ ഊർജ്വസ്വലരാക്കാൻ വേണ്ടി അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. കൺവെൻഷനിൽ മുതിർന്ന കാരണവർമാരും സ്ത്രീകളും ഉൾപ്പെടെ വലിയ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കെ പി സി സി സെക്രട്ടറി കെ.പി അബ്ദുൽ മജീദ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഹംസ തെങ്ങിലാൻ അധ്യക്ഷത വഹിച്ചു. മുൻ ഡി സി സി സെക്രട്ടറി എ കെ അബ്ദുറഹിമാൻ മുഖ്യപ്രഭാഷണം നടത്തി. ഡി സി സി അംഗം എകെ എ നസീർ , മുൻ മണ്ഡലം പ്രസിഡൻ്റ് കൊളക്കാട്ടിൽ ഇബ്രാഹിം കുട്ടി, മണ്ഡലം ട്രഷെറർ പി കെ മൂസ ഹാജി ,മണ്ഡലം വൈസ് പ്രസിഡൻ്റ് മാരായ പിസി ഹുസൈൻ ഹാജി, കെ.പി മൊയ്ദീൻ കുട്ടി, മുസ്തഫ പുള്ളിശ്ശേരി, മൈനോറിറ്റി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.സി അബ്ദുറഹിമാൻ, മൈനോറിറ്റി കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കരീം കാംബ്രൻ, മഹിളാ കോൺ ഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സുലൈഖ മജീദ്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈലജ പുനത്തിൽ, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ഉണ്ണി പണിക്കർ, മുൻ ഒഐസിസി ജിദ്ധ റീജനൽ കമ്മിറ്റി അംഗം കാവുങ്ങൽ അബ്ദുറഹിമാൻ, മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ മൊയ്ദീൻ കുട്ടി മാട്ടറ, ഉബൈദ് വെട്ടിയാടൻ, ഹസ്സൻ പി കെ, സക്കീർ ഹാജി. അബൂബക്കർ കെ കെ,മജീദ് പൂളക്കൽ, സുരേഷ് മമ്പുറം എന്നിവർ സംസാരിച്ചു.
ബാവ പി കെ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് പി കെ ഫിർദൗസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് പി സി നിയാസ്, ഐ എൻ ഡി യൂസി മണ്ഡലം പ്രസിഡൻ്റ് അസീസ് കാംബ്രൻ എന്നിവർ സംസാരിച്ചു.
സൈതു ഹാജി, പെങ്ങാടൻ അശ്റഫ് ഹാജി, ഹുസൈൻ പി കെ, അസ്ലം മമ്പുറം, നൗഫൽ കാരാടൻ, മഹിളാ കോൺഗ്രസ് സെക്രട്ടറിമാരായ സുഹറ പുള്ളിശ്ശേരി, നഫീസത്തുൽ മിസ്രിയ്യ, പ്രവാസി കോൺഗ്രസ് ഭാരവാഹികളായ അലവി ഇ വി, അബൂബക്കർ പുകയൂർ, ദളിത് കോൺഗ്രസ് ഭാരവാഹികളായ വിമൽ വലിയ പറമ്പ്, അയ്യപ്പൻ പാലാന്തറ, വേലായുദ്ധൻ പുകയൂർ, രാമൻ ചെണ്ടപ്പുറായ, ശ്രീധരൻ കൊളപ്പുറം, ഗോപൻ ചെണ്ടപ്പുറായ, സുരേഷ് ബാബു കൂമൻച്ചിന, എന്നിവർ നേതൃത്വം നൽകി.
മണ്ഡലം ജന: സെക്രട്ടറി രാജൻ വാക്കയിൽ സ്വാഗതവും ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് വേലായുദ്ധൻ കുന്നുംപുറം നന്ദിയും പറഞ്ഞു.