അതിതീവ്ര മഴ: സ്‌കൂൾ അവധി പ്രഖ്യാപനം തലേ ദിവസം രാത്രി 10 മണിക്ക് മുമ്പെന്ന് കലക്ടർ

മലപ്പുറം: അതിതീവ്ര മഴ ഉണ്ടാകുന്ന സാഹചര്യത്തിൽ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുന്നത് സമയബന്ധിതമായി നടത്തുമെന്ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന വിദ്യാഭ്യാസ ഓഫീസർമാരുടെ യോഗത്തിൽ ജില്ലാ കലക്ടർ അരുൺ കെ വിജയൻ അറിയിച്ചു. 

അവധി നൽകേണ്ടി വന്നാൽ പ്രഖ്യാപനം തലേ ദിവസം രാത്രി പത്ത് മണിക്ക് മുമ്പായി ഉണ്ടാകും. എന്നാൽ പുലർച്ചെയോടെയാണ് അടിയന്തര സാഹചര്യം ഉണ്ടാകുന്നതെങ്കിൽ അന്ന് രാവിലെ ആറിന് മുൻപ് പ്രഖ്യാപനം ഉണ്ടാകുമെന്നും കലക്ടർ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}