ലഹരിക്കെതിരെ ജാഗ്രത വേണം
ക്യാമ്പയിൻ ഉജ്ജല സമാപനം
മാർച്ച് 15 മുതൽ ആരംഭിച്ച ലഹരി വിരുദ്ധ ക്യാമ്പയിൻ സമാപിച്ചു
ഈസ്റ്റ് വില്ലൂർ ഡിവിഷനിൽ നാടിന്റെ സമാധാനം കെടുത്തുന്ന ലഹരിക്കെതിരെ കൈകോർക്കാം എന്ന പ്രമേയത്തോടെ ഡിവിഷൻ കൗൺസിലർ ഷഹാന ഷഫീറിന്റെ നേതൃത്വത്തിൽ മാർച്ച് 15 മുതൽ ആരംഭിച്ച ലഹരി വിരുദ്ധ ക്യാമ്പയിൻ സമാപനം കുറിച്ചു.
ക്യാമ്പയിന്റെ ഭാഗമായി ഡിവിഷനിൽ ടേബിൾ ടോക്ക് &ഇഫ്താർ മീറ്റ്, പോസ്റ്റർ രചന, കവിത, കഥ രചന മത്സരങ്ങൾ, ഫുട്ബോൾ ടൂർണമെന്റ്, ബോർഡ് സ്ഥാപിക്കൽ, ലഹരിക്കെതിരെ ജാഗ്രത സമിതി രൂപീകരിക്കൽ, വീടുകളിൽ ലഘു ലേഖ വിതരണം, ബോധ വൽക്കരണ ക്ലാസ്, പ്രതിജ്ഞ തുടങ്ങിയ പരിപാടികൾ നടന്നു.
ക്യാമ്പയിന്റെ ഭാഗമായി നടന്ന സമാപന പരിപാടി കോട്ടക്കൽ നഗരസഭ ചെയർ പേഴ്സൺ ഡോ.കെ ഹനീഷ ഉദ്‌ഘാടനം ചെയ്തു. കോട്ടക്കൽ നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പാറോളി റംല ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ
ഡിവിഷൻ കൗൺസിലർ ഷഹാഹന ഷഫീർ സ്വാഗതം പറഞ്ഞു.
നഗരസഭ മുൻ ചെയർമാൻ കെ.കെ. നാസർ മുഖ്യ അതിഥിയായി. ഇൻ്റർനാഷണൽ മൈൻഡ് ട്രെയ്നർ ഫിലിപ്പ് മമ്പാട് ബോധ വൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി. ക്യാമ്പയിന്റെ ഭാഗമായി വിവിധ ഓൺലൈൻ മത്സരങ്ങളിൽ വിജയികളായവർക്കുള്ള ഉപഹാരവും നൽകി. ശേഷം നടന്ന സംഗീത വിരുന്നിന് വൈറൽ ഗായിക അസിൻ വെള്ളില നേതൃത്വം നൽകി. ടി.വി മുംതാസ് (ഐ.സി.ഡി. എസ് സൂപ്പർ വൈസർ)
റഫീഖ്.യു : (കെ.എം.സി.സി) ലത്തീഫ് കല്ലിടുമ്പിൽ നന്ദി യും പറഞ്ഞു.
പരിപാടിയിൽ അഞ്ഞൂറിലധികം ആളുകൾ പങ്കെടുത്തു. കരീം മാസ്റ്റർ : കരീം മാസ്റ്റർ : (മഹല്ല് കമ്മിറ്റി)റഫീഖ്.യു : (കെ.എം.സി.സി) റഷീദ് മാസ്റ്റർ : (മുസ്ലിം ലീഗ്) റഷീദ് ജലാൽ ടി.കെ : (വില്ലൂർ ന്യൂസ്) റഫീഖ് .കെ : (ട്രോമ കെയർ) നൗഫൽ കെ : (സി.പി.എം) സുഹൈൽ ബ്രോ : (യൂത്ത് ലീഗ്)
സഫ്‌വാൻ .കെ (ഡി.വൈ.എഫ്.ഐ) ഫുവാദ്.കെ : (എം.എസ്.എഫ്)
മുസവ്വിർ .കെ : (എസ്.എസ്.എഫ്) ഷഹനാദ് പി.ടി : (എസ്.കെ.എസ്.എസ്.എഫ്) കെ.പി അബൂബക്കർ നിസാമി : (എസ്.വൈ.എസ്)അലി .കെ പി : കെ.കെ.ബി അഷ്‌റഫ് (യൂവജന കൂട്ടായ്മ) (എസ്.വൈ.എസ്) മജീദ് കല്ലിടുമ്പിൽ : (ഇസ്ലാമിക് സെന്റര്) രജിത : (ആശ വർക്കർ) ബേബി പുഷ്പ : (അംഗനവാടി ടീച്ചർ) തുടങ്ങിയവർ പങ്കെടുത്തു.