എ ആർ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കൂടിയാലേചനയോഗം ചേർന്നു

കൊളപ്പുറം: അബ്ദുറഹിമാൻ നഗർ മണ്ഡലത്തിലെ മുഴുവൻ വാർഡിലെയും പ്രവർത്തകരെ ഉൾപ്പെടുത്തി സമ്പൂർണ്ണ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി കൊളപ്പുറം ഇന്ദിരാ ഭവനിൽ കൂടിയാലോചന യോഗം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡൻ്റ് ഹംസ തെങ്ങിലാൻ അധ്യക്ഷത വഹിച്ചു. 

മണ്ഡലം ട്രെഷെറർ പി കെ മൂസ ഹാജി മണ്ഡലം വൈസ് പ്രസിഡൻ്റുമാരായ പിസി ഹുസൈൻ ഹാജി, മുസ്തഫ പുള്ളിശ്ശേരി, മൈനോറിറ്റി കോൺഗ്രസ് നേതാക്കളായ കെ. സി അബ്ദുറഹിമാൻ, കരീം കാംബ്രൻ, ഒ ഐ സി സി റീജനൽ കമ്മിറ്റി അംഗം കാവുങ്ങൽ അബ്ദുറഹിമാൻ, മണ്ഡലം ഭാരവാഹികളായ ഉബൈദ് വെട്ടിയാടൻ, ഹസ്സൻ പി കെ, സക്കീർ ഹാജി, അബൂബക്കർ കെ കെ, മജീദ് പൂളക്കൽ, രാജൻ വാക്കയിൽ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് പി കെ ഫിർദൗസ്, ദളിത് കോൺഗ്രസ് ഭാരവാഹി കളായ അയ്യപ്പൻ  പാലാന്തറ, വേലായുദ്ധൻ പുകയൂർ, എന്നിവർ സംസാരിച്ചു.

പി കെ സാദിഖലി, നൗഫൽ കാരാടൻ, ഷഫീഖ് കരിയാടൻ എന്നിവർ നേതൃത്വം നൽകി. മൊയ് 23-ാം തിയതി സമ്പൂർണ്ണ പ്രവർത്തക കൺവെൻഷൻ വിളിക്കാനും തീരുമാനിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി മൊയ്ദീൻകുട്ടി മാട്ടറ സ്വാഗതവും മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് നിയാസ് പി സി നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}