വാത്സല്യം ചാരിറ്റബിൾ സൊസൈറ്റി ജനറൽ കൺവെൻഷനും കെ വി റാബിയ അനുസ്മരണവും

വേങ്ങര: പ്രശസ്ത സാമൂഹിക സാംസ്കാരിക പ്രവർത്തകയും ജില്ലയിൽ സാക്ഷരതാ പ്രവർത്തനത്തിന് നെടു നായകത്വവും പുതിയ മാനവും പകർന്ന ബഹുമുഖ വ്യക്തിത്വമായിരുന്ന കെ വി റാബിയയുടെ നിര്യാണം രാജ്യത്തിനാകെ തീരാനഷ്ടമാണെന്ന് വാത്സല്യം ചാരിറ്റബിൾ സൊസൈറ്റി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ജനറൽ കൺവെൻഷനിൽ അഭിപ്രായപ്പെട്ടു.
     
സംസ്ഥാന പ്രസിഡന്റ് അഷറഫ് മനരിക്കൽ അധ്യക്ഷത വഹിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് മെമ്പർ മൈമൂന എൻ ടി ഉദ്ഘാടനം ചെയ്തു. ഏപ്രിൽ 20ന് വേങ്ങര സഭാഹ് സ്ക്വയറിൽ നടന്ന മാരത്തോൺ വൻ വിജയമാക്കാൻ പ്രവർത്തിച്ച അത്ലറ്റുകൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വ്യാപാരസ്ഥാപനങ്ങൾ, സംഘടനാ പ്രവർത്തകർ, പൊതുജനങ്ങൾ  സഹായിച്ച സഹകരിച്ച എല്ലാവരെയും യോഗം അഭിനന്ദിച്ചു.
    
ജനറൽ സെക്രട്ടറി അസൈനാർ ഊരകം വരവു ചിലവ് കണക്കുകൾ അവതരിപ്പിച്ചു. മുഹമ്മദ് ബാവ എ ആർ നഗർ , റാഹില എസ്,കെ ടി അബ്ദുൽ മജീദ്, റൈഹാനത്ത് ബീവി,സലാം ഹാജി മച്ചിങ്ങൽ , മണ്ണിൽ ബിന്ദു, ബേബി എസ് പ്രസാദ്, ജമീല മാങ്കാവ്, ഷിബിനി കോട്ടക്കൽ, ഷാഹിദാ ബീവി , ഷക്കീല വേങ്ങര , ജുബൈരിയ, റഷീദ പി കെ, ലൈല ബാലൻ , എ സുബൈദ , മുബീന എൻ എസ്, ഷൈമ തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}