കേരളത്തിൽ ഭീതി പരത്തി വീണ്ടും നിപ്പ. വളാഞ്ചേരി സ്വദേശിയായ നാല്പത്തിരണ്ട് വയസുള്ള സ്ത്രീക്കാണ് രോഗം സ്ഥിരീകരിച്ചത്.
പൂനെ വൈറോളജി ലാബിൽ നിന്നുള്ള ഫലമാണ് പോസിറ്റീവായത്.
പെരിന്തൽമണ്ണ ആശുപത്രിയിൽ പനി ബാധിച് ചികിത്സയിലായിരുന്നു.
പനി , ചുമ, ശ്വസതടസം എന്നീ രോഗലക്ഷണങ്ങളും ഉണ്ടായിരുന്നു. രോഗലക്ഷണങ്ങൾ കുറയാതിരുന്നതിനേ തുടർന്നാണ് സംശയിച്ച് സ്രവം പരിശോധനയ്ക്ക് അയച്ചത്. സ്ഥിതിഗതികൾ ആരോഗ്യ വകുപ്പ് നിരീക്ഷിച്ചുവരികയാണ്.