വേങ്ങര: ബ്ലോക്ക് സാക്ഷരത മിഷൻ കെ.വി റാബിയ അനുസ്മരണം നടത്തി. ചേറൂർ ജി.എം യു.പി സ്കൂളിൽ നടന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ ടീച്ചർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് യു എം ഹംസ, സാക്ഷരത സമിതി അംഗം ഇ കെ സുബൈർ മാസ്റ്റർ, പ്രമീള ടീച്ചർ, സ്കൂൾ പി ടി എ പ്രസിഡന്റ് സൈദ്, പ്രേരക്മാരായ പി ആബിദ, സി മുനീറ എന്നിവർ സംസാരിച്ചു.
വേങ്ങര ബ്ലോക്ക് സാക്ഷരതാ മിഷൻ കെ.വി റാബിയ അനുസ്മരണം സംഘടിപ്പിച്ചു
admin