കുറ്റൂർ നോർത്ത് കെ.എം.ഹയർ സെക്കൻ്ററി സ്കൂളിൽ ഏകദിന റോബോട്ടിക്സ് ശിൽപശാല സംഘടിപ്പിച്ചു

വേങ്ങര: കുറ്റൂർ നോർത്ത് കെ.എം.ഹയർ സെക്കൻ്ററി സ്കൂളിൽ വിദ്യാർത്ഥികൾക്കായി ആർട്ടിഫിഷൽ ഇൻ്റലിജൻസ് ഏകദിന പഠന ശിൽപശാല സംഘടിപ്പിച്ചു.
സ്കൂൾ മാനേജർ കെ.പി ഹുസൈൻ (കുഞ്ഞുട്ടി) ഉദ്ഘാടനം നിർവ്വഹിച്ചു. പുതിയ അദ്ധ്യയന വർഷത്തിൽ അതിഥിയായി എ.ഐ ടീച്ചർ വിദ്യാലയത്തിൽ എത്തുന്നതിൻ്റെ ഭാഗമായാണ് ശിൽപശാല നടത്തിയത്. സ്റ്റെം റോബോട്ടിക്സിലെ സി.ഇ.ഒ എ എച്ച് രാജശേഖരൻ പദ്ധതി വിശദീകരിച്ചു. ഹ്യൂനോയിഡ്, ഡോഗ് റോബോർട്ട് തുടങ്ങി വിവിധ റോബോട്ടുകളുടെ പ്രദർശനവും നടന്നു.
 നൂറോളം വിദ്യാർത്ഥികളും, രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്ത ചടങ്ങിൽ പ്രധാനാധ്യാപകൻ പി.സ.ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.എച്ച്.എം എസ് ഗീത, പി.ടി.എ പ്രസിഡൻ്റ് പി.കെ.ഫൈസൽ, മുൻ പി.ടി.എ പ്രസിഡൻ്റ് മൊയ്തീൻ കുട്ടി ഹാജി, സുഹറ, പി മായ, ജി. ഗ്ലോറി തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}