എ ആർ നഗർ: വാർഡ് അടിസ്ഥാനത്തിൽ നടക്കുന്ന മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങൾ 7-ാം വാർഡിൽ ആരംഭിച്ചു. പരിപാടി വാർഡ് മെമ്പർ ഫിർദൗസ് ഉദ്ഘാടനം ചെയ്തു. ആശാ പ്രവർത്തകരും കുടുംബശ്രീ പ്രവർത്തകരും ചേർന്ന് ക്ലോറിനേഷൻ, സോഴ്സ് റിഡക്ഷൻ, IEC നോട്ടീസ് വിതരണം, ഡ്രൈ കണ്ടെയ്നർ എലിമിനേഷൻ എന്നീ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി.
ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഫൈസൽ ടി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനു വേണ്ട നിർദ്ദേശങ്ങൾ നൽകി.