എ ആർ നഗർ: ഇന്ത്യൻ ഡൻന്റൽ അസോസിയേഷൻ കോണ്ടോട്ടി ബ്രാഞ്ചും എഫ് എച്ച്.സി, എ ആർ നഗറും സംയുക്തമായി ദന്തശുചിത ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. മെഡിക്കൽ ഓഫീസർ ഡോ: മുഹമ്മദ് കുട്ടി സി ടി യുടെ അധ്യക്ഷതയിൽ നടന്ന പരിപാടി ഡോ: മുഹമ്മദ് ജാസിർ ഉത്ഘാടനം ചെയ്തു. ഡോക്ടർ ആയിഷ ഹുസ്ന ദന്താരോഗ്യത്തെ കുറിച്ച് സംസാരിച്ചു.
ഡോ: മൻസൂർ വി.പി , ഡോ: ലത്തീദ നസ്റിൻ എന്നിവർ പരിപാടിയിൽ ആശംസകൾ അറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഫൈസൽ ടി സ്വാഗതവും ഡോ: റിഹാന നന്ദിയും പറഞ്ഞു. ആശാപ്രവർത്തകർ ആരോഗ്യ പ്രവർത്തകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.