ചേറൂർ സ്വദേശി പി ടി എ മുനീർ ദുബൈ കിരീടാവകാശിയെ സന്ദർശിച്ചു

ദുബൈ കിരീടാവകാശിയും ഉപപ്രധാന മന്ത്രിയുമായ ഹിസ് ഹൈനെസ് ശൈഖ് ഹംദാൻ ബിൻ മുഹമ്മദ്‌ ബിൻ റാഷിദ്‌ അൽ മക്തുമിനെ റിനം ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറും മലപ്പുറം വേങ്ങര ചേറൂർ സ്വദേശി പി ടി എ മുനീർ സന്ദർശിച്ചു. സഅബീൽ പാലസിൽ വെച്ചായിരുന്നു സൗഹൃദ സന്ദർശനം.

ആഗോളതലത്തിൽ ദുബായിയെ മികവിലേക്ക് നയിക്കുന്നതിൽ ഷെയ്ഖ് ഹംദാൻ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ശാസ്ത്ര സാങ്കേതിക മേഖലയിലെ ഏറ്റവും പുതിയ പുരോഗതിക്കൊപ്പം നഗരത്തെ ഉയർത്താൻ ദുബായ് അധികൃതർ ആരംഭിച്ച സംരംഭങ്ങളും വികസന ശ്രമങ്ങളും ശരിക്കും ശ്രദ്ധേയമാണ്. കാണാനും സംസാരിക്കാനും അവസരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട് എന്ന് ദുബായിലെ ബിസിനസുകാരനും റിനം  ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാനുമായ പി ടി എ മുനീർ വേങ്ങര ലൈവിനെ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}