വേങ്ങര ചെറുകുറ്റിപ്പുറം ക്ഷേത്രത്തിൽ പ്രതിഷ്ഠ വാർഷികം സമാപിച്ചു

വേങ്ങര: ചേറ്റിപ്പുറം മാട് ചെറുകുറ്റിപ്പുറം ശാസ്താഭഗവതി ക്ഷേത്രത്തിലെ രണ്ടു ദിവസങ്ങളിലായ് നടന്നു വന്നിരുന്ന പ്രതിഷ്ഠദിന മഹോത്സവവും സഹസ്ര ദീപ സമർപ്പണവും ഇന്നലെ വിവിധ പരിപാടികളോടെ സമാപിച്ചു. 

ആദ്യ ദിനം മേൽശാന്തി ജിത്തു നമ്പൂതിരി യുടെ കർമ്മിക ത്ത ത്തിൽ വിശേഷൽ പൂജകൾ, ദീപരാധന തുടർന്ന് ഭക്തജനങ്ങളുടെ  സഹസ്ര ദീപ സമർപ്പണം എന്നിവ ഉണ്ടായിരുന്നു. പിറ്റേന്ന് പുലർച്ചെ തന്ത്രി കുട്ടല്ലൂർ മനക്കൽ സുധീപ് നാരായണൻ നമ്പൂതിരിയുടെ മുഖ്യ കർമ്മിക്ത്തതിൽ മഹാഗണപതി ഹോമത്തോടെ മറ്റ് പൂജകൾ ആരംഭിച്ചു. തുടർന്ന് ഉഷപൂജ, കലശം, ത്രികാലപൂജ, ഭുവനേശ്വരി പൂജ, നിറമാല, ഭഗവത് സേവ തുടങ്ങിയവ നടന്നു.

രാവിലെ മുതൽ ആരംഭിച്ച ഷൈജു വേങ്ങര സംഘത്തിന്റെ തായമ്പക, പ്രഭാഷണം, വൈകുന്നേരം ഭക്തി ഗാനമേള തുടങ്ങിയ കലാപരിപാടികളും തുടർന്ന് ദീപാരാധനക്ക് ശേഷം നൃത്ത നൃത്യങ്ങളും പരിപാടികൾക്ക് മിഴിവേകി.

ഭാരവാഹികളായ മുരളി ചെറുകുറ്റിപ്പുറം, സുബ്റഹ്മണ്യൻ എം പി, കൃഷ്ണൻ പി പി, വിജീഷ് സി, വാസു എൻ പി, സുരേഷ് ടി, സജീഷ് കെ, കേലു ടി പ്രഷിത്, നളിനി, കമലക്ഷി, രാജഗോപാൽ, തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് മുഴുവൻ സമയ ഭക്ഷണ മുൾപ്പെടെയുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിരുന്നു.

ആഘോഷക്കമറ്റി ചെയർമാൻ എൻ പി വാസു, കൺവീനർ വിജീഷ് സി, സുരേഷ് ടി, വിജീഷ് എം പി കെ ജിതിൻ, വിഷ്ണു പ്രസാദ്, ബിനോയ്‌, ഗിരീഷ് ബാബു, ചന്ദ്രമോഹൻ കെ വി, പ്രമോദ് കൊല്ലേരി അനീഷ് എം പി, അയ്യപ്പൻ കുട്ടി, ചന്ദ്രൻ കെ എം, ശിവകുമാർ ചെമ്മാട്, ഗോപാലകൃഷ്ണൻ കെ സി, ബിന്ദു ടീച്ചർ, സുഷമ കെസി, സബിത, കൃഷ്ണൻ കെ പി,വിനീത് ബോസ്, കുഞ്ഞുട്ടി, നവനീത്, സുധീഷ് കെ എം അനീഷ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}