പ്ലസ് വൺ സ്‌പോർട്‌സ് ക്വാട്ട പ്രവേശനം: രജിസ്‌ട്രേഷൻ നാളെ തുടങ്ങും

മലപ്പുറം: പ്ലസ് വൺ സ്‌പോർട്‌സ് ക്വാട്ട പ്രവേശനത്തിനുള്ള രജിസ്‌ട്രേഷൻ വെള്ളിയാഴ്ച തുടങ്ങും. രണ്ടു ഘട്ടങ്ങളിലായാണ് അലോട്‌മെന്റ് നടക്കുക.

ആദ്യഘട്ടത്തിൽ സ്‌പോർട്‌സിൽ മികവുതെളിയിച്ചവർ ഓൺലൈനായി രജിസ്റ്റർചെയ്യണം. 2023 ഏപ്രിൽ ഒന്നുമുതൽ 2025 മാർച്ച് 31 വരെയുള്ള സർട്ടിഫിക്കറ്റുകളാണ് സ്‌പോർട്‌സ് ക്വാട്ടയിൽ പരിഗണിക്കുക. വിദ്യാർഥികൾ വിദ്യാഭ്യാസവകുപ്പിന്റെ ഏകജാലക സംവിധാനത്തിലൂടെ hscap.kerala.gov.in എന്ന സൈറ്റിൽ സ്‌പോർട്‌സ് ക്വാട്ട (സ്‌പോർട്‌സ് അച്ചീവ്‌മെന്റ് രജിസ്‌ട്രേഷൻ) എന്ന ലിങ്കിൽ അപേക്ഷിക്കണം. പ്രിന്റ്ഔട്ടും സർട്ടിഫിക്കറ്റിന്റെ പകർപ്പും (ഒബ്‌സർവർ സീലും ഒപ്പും ഉൾപ്പെടെ) സഹിതം ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ ഇന്ദിരാ പ്രിയദർശിനി ഇൻഡോർ സ്റ്റേഡിയത്തിൽ 23 മുതൽ 28 വരെ നേരിട്ട് എത്തണം. സർട്ടിഫിക്കറ്റ് പരിശോധിച്ച് സ്‌കോർ കാർഡ് നൽകും. സ്‌കോർ കാർഡ് ലഭിച്ചശേഷം രണ്ടാംഘട്ടത്തിൽ വിദ്യാർഥികൾക്ക് വീണ്ടും ലോഗിൻചെയ്ത് സ്‌കൂൾ/കോഴ്‌സുകൾ എന്നിവ തിരഞ്ഞെടുക്കാനുള്ള അവസരമുണ്ടാകും. സ്‌പോർട്‌സ് ക്വാട്ട പ്രവേശനത്തിനു നൽകുന്ന സർട്ടിഫിക്കറ്റുകളിൽ സീരിയൽ നമ്പർ, തീയതി, അതോറിറ്റി എന്നിവയുണ്ടാകണം. ഫോൺ: 9496841575, 9895587321.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}