കോട്ടയ്ക്കൽ : ദേശീയപാതാനിർമാണക്കമ്പനിയായ കെഎൻആർസിഎല്ലിന്റെ തൊഴിലാളികൾ താമസിക്കുന്നിടത്തുനിന്നുള്ള മാലിന്യം തോട്ടിൽ തള്ളിയതായി പരാതി. എടരിക്കോട് പെരുമ്പുഴ തോട്ടിലാണ് മാലിന്യംതള്ളിയത്.
മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ചാൽകീറിയാണ് തോട്ടിലേക്ക് മാലിന്യം തള്ളിയതെന്ന് പഞ്ചായത്തധികൃതർ പറഞ്ഞു.
ജലസ്രോതസ്സ് മലിനമാക്കിയതിനെതിരേ കമ്പനിക്ക് നോട്ടീസ് നൽകിയതായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഫസലുദ്ദീൻ തയ്യിൽ പറഞ്ഞു. പ്രസിഡന്റിന്റെ നിർദേശപ്രകാരം നടപടികൾ സ്വീകരിക്കുന്നതിനു മുന്നോടിയായി അസി. സെക്രട്ടറി ബിജുലാൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ റമീഷ എന്നിവർ സ്ഥലം സന്ദർശിച്ചു.