കേരളത്തിൽ വീണ്ടും കനത്ത മഴക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് വീണ്ടും കനത്ത മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മെയ് 19, 20 തീയതികളിൽ വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ത്യയുടെ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

മെയ് 19-ന് കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലും, മെയ് 20-ന് കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട് ബാധകമാകുന്നത്. മഴയെതുടർന്ന് നദികളിൽ വെള്ളം ഉയരാനോ മണ്ണിടിച്ചിലിനോ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചിട്ടുണ്ട്.

തെക്കൻ ബംഗാൾ ഉൾക്കടലിൽ കാലവർഷം സജീവമായ സാഹചര്യത്തിൽ, അടുത്ത ആഴ്ച അവസാനത്തോടെ കേരളത്തിലും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മെയ് 16 മുതൽ 22 വരെ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും, മധ്യകേരളം ഒഴികെ മറ്റു ഭാഗങ്ങളിൽ സാധാരണത്തേക്കാൾ കൂടുതൽ മഴ ലഭിക്കാനാണ് സാധ്യതയെന്നും അറിയിപ്പിൽ പറയുന്നു.

അതേസമയം, മെയ് 23 മുതൽ 29 വരെ കാലയളവിലും സംസ്ഥാനത്ത് സാധാരണത്തേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിക്കുന്നു.

അതേസമയം, മെയ് 23 മുതൽ 29 വരെ കാലയളവിലും സംസ്ഥാനത്ത് സാധാരണത്തേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിക്കുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}