വേങ്ങര: പി.എം.എസ്.എ.എം.യു.പി. സ്കൂൾ വേങ്ങര കുറ്റൂരിലെ 2025 - 26 വർഷത്തെ ജനറൽ ബോഡി യോഗവും 50-ാവാർഷികാഘോഷത്തിന്റെ ലോഗോ പ്രകാശനവും നടത്തി.
സ്കൂൾ ഹെഡ്മാസ്റ്റർ എ പി ഷീജിത്ത് സ്വാഗതം പറഞ്ഞ ചടങ്ങിന് പി ടി എ പ്രസിഡന്റ് ഇ വി അബ്ദുൽ റസാക്ക് അധ്യക്ഷനായി. സ്കൂൾ മാനേജർ കെ മുഹമ്മദ് ശരീഫ് ഉദ്ഘാടനം നിർവ്വഹിച്ചു. 50-ാം വാർഷികാഘോഷത്തിന്റെ ലോഗോ വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ പ്രകാശനം ചെയ്തു. പ്രസ്തുത പരിപാടിയിൽ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയെ കുറിച്ച് ടി കെ നൗഷാദ് രക്ഷിതാക്കൾക്ക് ബോധവൽക്കരണം നൽകി. ഈ വർഷം യുഎസ്എസ് ലഭിച്ച കുട്ടികളെയും സംസ്കൃതം സ്കോളർഷിപ് നേടിയ കുട്ടികളെയും അനുമോദിച്ചു.
2025 - 26 വർഷത്തെ PTA പ്രസിഡന്റായി അബ്ദുൾ റസാഖിനെയും വൈസ് പ്രസിഡന്റായി ശശികുമാറിനെയും MTA പ്രസിഡന്റായി പ്രവിതയെയും മറ്റു ഭാരവാഹികളെയും പ്രസ്തുത യോഗത്തിൽ തെരഞ്ഞെടുത്തു. സ്റ്റാഫ് സെക്രട്ടറി ഉണ്ണികൃഷ്ണൻ നന്ദി പറഞ്ഞു.