മലപ്പുറം: സ്കൂൾ തുറക്കുന്നതിന് മുൻപേ പോലീസിന്റെ സർജിക്കൽ സ്‌ട്രൈക്ക്. സ്കൂൾ പരിസരങ്ങളിലെ കടകളിൽ വ്യാപക റെയ്ഡ് നടത്തി. 55 കേസുകളും രജിസ്റ്റർചെയ്തു.
പുതിയ അധ്യയനവർഷം തുടങ്ങുന്നതിന് മുന്നോടിയായി ജില്ലയിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും 200 മീറ്റർ ചുറ്റളവിലുള്ള കടകളിലാണ് പോലീസ് വ്യാപക പരിശോധന നടത്തിയത്.
നാല് ദിവസങ്ങളിലായി നടന്ന ‘ഓപ്പറേഷൻ തട്ടുകട’യുടെ ഭാഗമായി 800 കടകളിൽ പരിശോധന നടത്തി. ഹാൻസ്, കൂൾലിപ്, ഹാഷിഷ് ഓയിൽ തുടങ്ങിയ ലഹരിപദാർത്ഥങ്ങൾ പിടികൂടി.