തിരൂരങ്ങാടി (ഹിദായ നഗർ): ഖുഥുബുസ്സമാൻ സയ്യിദ് അലവി മൗലദ്ദവീല അൽ ഹുസൈനി തങ്ങളുടെ 187-ാം ആണ്ട് ദിനമായ മുഹറം 7 ന് (ജൂലൈ 4) വെള്ളിയാഴ്ച അസ്വർ നമസ്കാരാനന്തരം മഖാം മജ്‌ലിസിൽ മൗലിദ്- പ്രാർഥനാ സദസ്സ് നടക്കും.
187-ാം ആണ്ടുനേർച്ചയുടെ അന്നദാനവും ഖത്മ് ദുആ സദസ്സും ജൂലൈ 3 ന് വ്യാഴാഴ്ച നടക്കുമെന്ന് മഖാം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ രാവിലെ എട്ട് മണിക്ക് അന്നദാനം ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് നടക്കുന്ന മൗലിദ് ഖത്മ് ദുആ സദസ്സിന് സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നേതൃത്വം നൽകും.