വേങ്ങര: പ്ലസ് റ്റു പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെൻറ് കഴിഞ്ഞു. ഇഷ്ട സ്കൂളും ഇഷ്ട കോഴ്സും കിട്ടാതെ ട്രാൻസ്ഫറിനായി കാത്തിരിക്കുന്ന മിടുക്കരായ വിദ്യാർഥികൾക്ക് വീണ്ടും ഇരുട്ടടിയുമായി ഹയർ സെക്കൻഡറി വകുപ്പ്. സാധാരണ സ്കൂൾ കോമ്പിനേഷൻ ട്രാൻസ്ഫറിന് സമയം നൽകിയതിന് ശേഷമാണ് സപ്ലിമെന്ററി അലോട്ട്മെന്റ് നടത്താറുള്ളത്. ട്രാൻസ്ഫറിനുള്ള സമയം നൽകുന്നതിനു മുമ്പായി സപ്ലിമെൻററി അലോട്ട്മെൻറ്ന് നടത്തുന്നതിലൂടെ, മിടുക്കരായ വിദ്യാർഥികൾക്ക് ട്രാൻസ്ഫർ മുഖേനയുള്ള സ്കൂൾ മാറ്റവും കോമ്പിനേഷൻ മാറ്റവുമാണ് നിഷേധിക്കപ്പെടുന്നത്. ഈ കുട്ടികളെ പരിഗണിക്കാതെ മൂന്നാം അലോട്ട്മെന്റിനു അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് ഹയർ സെക്കൻഡറി ഡയറക്ടറേറ്റ്. പൊതുവേ മാർക്ക് കുറഞ്ഞവരും ഇതുവരെ അപേക്ഷിക്കാത്തതുമായ വിദ്യാർത്ഥികൾ ആണ് സാധാരണ സപ്ലിമെൻററി അലോട്ട്മെൻറിനായി കാത്തിരിക്കുന്നത്. ഈ സപ്ലിമെൻററി അലോട്ട്മെന്റോടു കൂടി നിലവിലുള്ള എല്ലാ സീറ്റുകളും നികത്തപ്പെടും. അതോടുകൂടി ട്രാൻസ്ഫറിനുള്ള സാധ്യത പൂർണ്ണമായും അടയും. സപ്ലിമെൻററി അലോട്ട്മെൻറിനു മുമ്പായി സ്കൂൾ ട്രാൻസ്ഫറിന് അപേക്ഷ ക്ഷണിച്ചാലും സപ്ലിമെൻററി അലോട്ട്മെൻറിനു ഉള്ള സീറ്റുകളുടെ എണ്ണത്തിൽ ഒരു ഒരു കുറവും വരില്ല എന്നിരിക്കെയാണ് ശത്രുതാപരമായ ഈ നീക്കം. ഹയർ സെക്കണ്ടറി വകുപ്പിന്റെ ഈ നഗ്നമായ അവസര നിഷേധത്തിനെതിരെ കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് വിദ്യാർഥികളും രക്ഷിതാക്കളുമെന്നറിയുന്നു.
വിദ്യാർത്ഥികളോടുള്ള ക്രൂരത തുടർന്ന് ഹയർ സെക്കൻഡറി വകുപ്പ്
admin