കരേക്കാട്: "നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്തം' എന്ന പ്രമേയത്തിൽ എസ് വൈ എസ് ഈ മാസം ഒന്ന് മുതൽ പത്ത് വരെ പരിസ്ഥിതി ക്യാമ്പയിൻ ആചരിക്കുന്നത്തിൻ്റെ മലപ്പുറം വെസ്റ്റ് ജില്ലാതല ഉദ്ഘാടനം കരേക്കാട് ജാമിഅ അബീ ഹുറൈറ ക്യാമ്പസിൽ പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ നിർവഹിച്ചു.
പരിസ്ഥിതിയും കൃഷിയും എന്ന വിഷയത്തിൽ കാർഷിക രംഗത്തെ യുവ സംരംഭകൻ മുഹമ്മദ് സലിം വെണ്ടല്ലൂർ പ്രഭാഷണം നടത്തി. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. മുനീർ പാഴൂർ, ഡോ: അബൂറഹ്മാൻ സഖാഫി, ഹസൻ സഖാഫി, കുഞ്ഞീതു സി പി പ്രസംഗിച്ചു.
ക്യാമ്പയിനിന്റെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തിൽ പ്രവർത്തകരുടെ നേതൃത്വത്തിൽ 693 യൂണിറ്റുകളിൽ കാർബൺ ന്യൂട്രൽ വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കും. കാമ്പയിൻ ഭാഗമായി പരിസ്ഥിതി സംരക്ഷണം, ഗ്രീൻ പ്രോട്ടോക്കോൾ ബോധവത്കരണം ,സംഘകൃഷി, 10000 അടുക്കളത്തോട്ട നിർമാണം നടക്കും