കോട്ടക്കൽ: കുഞ്ഞുങ്ങളുടെ ചിരിയാൽ നിറഞ്ഞ് ഈസ്റ്റ് വില്ലൂർ പുന്നപ്പറമ്പ് അങ്കണവാടിയിൽ പ്രവേശനോത്സവം ആഘോഷിച്ചു. ഈസ്റ്റ് വില്ലൂർ ഡിവിഷനിൽ ഉൾപ്പെട്ട അങ്കണവാടിയിൽ നടന്ന ചടങ്ങിൽ ഡിവിഷൻ കൗൺസിലർ ഷഹാന ഷഫീർ അധ്യക്ഷത വഹിച്ചു.
പ്രവേശനോത്സവം ബഷീർ കഴുങ്ങിൽ ഉദ്ഘാടനം ചെയ്തു. ബേബി പുഷ്പ ടീച്ചർ സ്വാഗതം പറഞ്ഞു. റഫീഖ്.യു, ഷാഫി ചീരങ്ങൻ, അലി കെ.പി എന്നിവർ സംസാരിച്ചു.
പ്രവേശനോത്സവത്തിൽ പങ്കെടുത്ത 40 കുട്ടികൾക്കായി കൗൺസിലർ ഷഹാന ഷഫീറിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക സമ്മാനമായി "നിറക്കൂട്ട്" വിതരണം ചെയ്തു. ഈസ്റ്റ് വില്ലൂർ ഡിവിഷൻ എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പായസം വിതരണം നടത്തി.
രക്ഷിതാക്കളും, കുട്ടികളും, നാട്ടുകാരുമായി നിരവധിപേർ പ്രവേശനോത്സവത്തിൽ പങ്കെടുത്തു.