മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് നന്ദി അറിയിക്കാൻ പാണക്കാട്ടെത്തി. ഷൗക്കത്തിന് പച്ച ലഡു നൽകി സാദിഖലി തങ്ങൾ സ്വീകരിച്ചു. ശേഷം ഇരുവരും മാധ്യമങ്ങളെ കണ്ടു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. തെരഞ്ഞെടുപ്പ് പ്രചരണം മുന്നിൽ നിന്ന് നയിച്ചത് മുസ്ലിം ലീഗാണെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
കൂട്ടായ, ഒറ്റക്കെട്ടായ പ്രവർത്തനങ്ങളുടെ വിജയമാണ് നിലമ്പൂരിലുണ്ടായതെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. ഈ വിജയം ആത്മവിശ്വാസം നല്‍കുന്നതാണെന്നും കേരളത്തെ വീണ്ടെടുക്കുന്നതിലേക്കുള്ള പ്രയാണമാണ് നടത്താനുള്ളതെന്നും അദ്ദേഹം പറഞ്ഞു.