വേങ്ങര: കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന അമ്പലമാട് അവളിടം യുവതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരേക്കറോളം സ്ഥലത്ത് ഓണ വിപണി ലക്ഷ്യമിട്ട് ചെണ്ടു മല്ലി കൃഷിക്ക് തുടക്കമായി.
വനിതകൾക്ക് വേണ്ടി വിവിധ ബോധവൽക്കരണ പരിപാടികൾ , തൊഴിൽ പരിശീലനങ്ങൾ, വിപണ മേളകൾ, മെഡിക്കൽ ക്യാമ്പുകൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ കൂട്ടായ്മ നടത്തിയിട്ടുണ്ട്. ജില്ലയിലെ മികച്ച അവളിടം ക്ലബ്ബി നുള്ള പുരസ്കാരവും നേടിയിട്ടുണ്ട്.
തൈ നടീൽ ഉദ്ഘാടനം പറപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് വി സലീമ ടീച്ചർ നിർവഹിച്ചു. വാർഡ് അംഗം സി കുഞ്ഞമ്മദ് മാസ്റ്റർ, ബ്ലോക്ക് കോഡിനേറ്റർ ഐഷ പിലാകടവത്ത്, സി ഡി എസ് ചെയർപേയ്‌സൺ എം കെ റസിയ, ഇ കെ സുലൈഖ, പി ഉമ്മു സൽമ, ഇ കെ സറീന, എം പി ലളിത, പി റുബീന എന്നിവർ സംബന്ധിച്ചു.