SKJMCC പ്രസിദ്ധീകരണങ്ങളാകുന്ന കുടുംബിനികൾക്കുള്ള സന്തുഷ്ട കുടുംബം മാസിക, വിദ്യാർത്ഥികൾക്കുള്ള കുരുന്നുകൾ മാസിക, അൽ മുഅല്ലിം മാസിക എന്നിവയുടെ സ്പെഷ്യൽ ക്യാമ്പയിനിന് വേങ്ങര റെയ്ഞ്ചിൽ തുടക്കം കുറിച്ചു.
വിവിധ മദ്രസകളിൽ നിന്ന് സ്വദർ ഉസ്താദുമാർ, എസ് കെ എസ് ബി വി ചെയർമാൻ, കൺവീനർ, മജല്ലാത്ത് കോഡിനേറ്റർമാർ എന്നിവർ പങ്കെടുത്ത സംഗമം റെയ്ഞ്ച് ജനറൽ സെക്രട്ടറി അബ്ദുറഹീം മുസ്ലിയാർ പി പി ഉദ്ഘാടനം നിർവഹിച്ചു.
എസ് കെ എസ് ബി വി ചെയർമാൻ സിറാജുദ്ദീൻ ഹുദവി അധ്യക്ഷത വഹിച്ചു.
കഴിഞ്ഞ ക്യാമ്പയിൻ കാലയളവിലെ മികച്ച കോർഡിനേറ്റർക്കുള്ള അവാർഡ് ദാനം റെയ്ഞ്ച് പ്രസിഡണ്ട് അബ്ദുൽ ഹമീദ് ഫൈസിയിൽ നിന്ന് ഇഹ് യാൽഉലൂം അരീക്കുളം മദ്റസ കോഡിനേറ്റർ സിറാജുദ്ദീൻ ഹുദവി ഏറ്റുവാങ്ങി, ഒന്നിടവിട്ട മാസങ്ങളിലായി നടന്ന ഓൺലൈൻ ക്വിസ് മത്സരങ്ങളിൽ
RIFA FATHIMA. K (HAYATHUL ISLAM MADRASA VENGARA TOWN)
SAHL SAMAH M
(AL- MADRASATHUL HANEEFIYYA CHALILKUNDU)
Muhammed Sinan CP
(MARKKAZUL ULOOM KUTTALOOR)
MUHAMMED FAZ.K
Fathima. Nihla. T (ISLAHUSSIBIYAN CHALIL)
FATHIMA RANA P (IHYAHUL ULOOM MADRASA AREEKULAM)
എന്നീ വിദ്യാർത്ഥികൾ വിജയികളായി.
തുടർന്നുള്ള ക്യാമ്പയിൻ കാലയളവിൽ എറ്റവും കൂടുതൽ വരിക്കാരെ ചേർക്കുന്ന കോഡിനേറ്റർക്കും, മദ്രസകൾക്കും, വരിക്കാരാവുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 66 പേർക്കും, മാസത്തിൽ നടക്കുന്ന ഓൺലൈൻ ക്വിസ് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന വിദ്യാർത്ഥിക്കും പ്രത്യേക ഉപഹാരം പ്രഖ്യാപിച്ചു.
മജല്ലാത്ത് കോഡിനേറ്റർ മുജീബ്റഹ്മാൻ ബാഖവി സ്വാഗതവും, ഷമീർ ഫൈസി നന്ദിയും പറഞ്ഞു.