വേങ്ങര: ഈ വർഷത്തെ എസ്. എസ്. എൽ. സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി അഭിമാനമായി മാറിയ വേങ്ങര മണ്ഡലത്തിലെ തയ്യൽ തൊഴിലാളികളുടെ മക്കളെ ടൈലറിംഗ് & ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ - (എഫ്. ഐ. ടി. യു) പാക്കടപ്പുറായ യൂണിറ്റ് സംഗമത്തിൽ അനുമോദിച്ചു. സംഗമം എഫ്. ഐ. ടി. യു ജില്ലാ സെക്രട്ടറി സക്കീന ഉദ്ഘാടനം ചെയ്തു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. എസ്. എസ്.എൽ.സി ക്ക് ഫുൾ എ പ്ലസ് മാർക്ക് നേടിയ തയ്യൽ തൊഴിലാളികളുടെ മക്കൾക്ക് നൽകുന്ന ക്യാഷ് അവാർഡ് പ്ലസ്. ടുവിന് ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും നൽകാൻ തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു. ടൈലറിംഗ് & ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ഖദീജ വേങ്ങര ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സഫീറ ധർമ്മഗിരി, ഹസീന, സമീറ, ഷെസ്‌ബിൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
എസ്. എസ്. എൽ. സി ഫുൾ എ പ്ലസ് ജേതാക്കളെ അനുമോദിച്ചു
admin