വേങ്ങര: ഇസ്രായേലിന്റെ യുദ്ധ കൊതി അവസാനിപ്പിക്കുക, ഐക്യരാഷ്ട്രസഭ ഇടപെടുക, ലോകസമാധാനത്തിന് ഭീഷണിയായ ഇസ്രായേലിനെ ഒറ്റപ്പെടുത്തുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി എസ്ഡിപിഐ വേങ്ങര ഏരിയ കമ്മിറ്റി വേങ്ങര ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. പ്രതിഷേധ പ്രകടനത്തിന് എസ്ഡിപിഐ വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കോടൻ അബ്ദുൽ നാസർ, എസ്ഡിപിഐ പഞ്ചായത്ത് സെക്രട്ടറി മൻസൂർ അപ്പാടന്‍, ചീരങ്ങൻ സലിം, മൊയ്തീൻ സി ടി, സിപി അസീസ് ഹാജി തുടങ്ങിയവർ നേതൃത്വം നൽകി.
ഇസ്രായേലിന്റെ യുദ്ധ വെറിക്കെതിരെ എസ്ഡിപിഐ പ്രതിഷേധം
admin