വേങ്ങര റോട്ടറി ക്ലബ്ബ് ചാർട്ടർ ഡേ ആഘോഷിച്ചു

വേങ്ങര: പൊതുപ്രവർത്തനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും നിറസാന്നിധ്യമായ റോട്ടറി ക്ലബ്ബിന്റെ വേങ്ങര ചാപ്റ്റർ ചാർട്ടർ ഡേ ആഘോഷവും ഓഫീസ് ഭാരവാഹികളുടെ പ്രതിഷ്ഠാപനവും 2025 ജൂൺ 18 ബുധനാഴ്‌ച വൈകീട്ട് 7 മണിക്ക് വേങ്ങര വ്യാപരഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കാലിക്കറ്റ് സൺറൈസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട പരിപാടിയിൽ റോട്ടറി ജില്ലാ ഗവർണ്ണർ മേജർ ഡോണർ ശ്രീ. സന്തോഷ് ശ്രീധർ മുഖ്യാതിഥിയായിരുന്നു. റോട്ടറി അസിസ്റ്റന്റ് ജില്ലാ ഗവർണ്ണർ അഡ്വക്കേറ്റ് ദീപു ബി. വി., ഗവർണേഴ്‌സ് ഗ്രൂപ്പ് റെപ്രസന്റേറ്റീവ് ശ്രീ. സുരേഷ് പി. കെ., ജില്ലാ മെമ്പർഷിപ്പ് ചെയർ ശ്രീ. കെ. ശ്രീധരൻ നമ്പ്യാർ, സോണൽ കോർഡിനേറ്റർ ശ്രീ. കെ.പി. രാധാകൃഷ്ണൻ, ന്യൂ ക്ലബ്ബ് അഡ്വൈസർ ശ്രീ. അബ്ദുൽ ഹസീബ് പി.കെ.,  റോട്ടറി കാലിക്കറ്റ് സൺറൈസ് പ്രസിഡന്റ് ശ്രീ. ഇബ്രാഹിം പി., സെക്രട്ടറി ശ്രീമതി റോഷൻ ജോൺ തുടങ്ങിയവർ പങ്കെടുത്തു.വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. റോട്ടറി കാലിക്കറ്റ് സൺറൈസ് പ്രസിഡന്റ് ശ്രീ. ഇബ്രാഹിം പി. ചടങ്ങിന് ആധ്യക്ഷം വഹിച്ചു. റോട്ടറി കാലിക്കറ്റ് സൺറൈസ് സെക്രട്ടറി ശ്രീമതി റോഷൻ സ്വാഗതവും കാലിക്കറ്റ് നോർത്ത് റോട്ടറി സെക്രട്ടറി ശ്രീ. ശിഹാബുദ്ധീൻ നന്ദിയും പറഞ്ഞു.

പ്രസിഡന്റ് ശ്രീ. ഹുസ്സൈൻ ഭായ് , സെക്രട്ടറി ശ്രീ. ശിഹാബുദ്ധീൻ, പ്രസിഡന്റ് ഇലക്റ്റ് ശ്രീ. ഷാഫി കാരി, ട്രഷറർ ശ്രീ. മുഹമ്മദ് യാസിർ എന്നിവരുടെ നേതൃത്വത്തിൽ 23 പ്രാരംഭ അംഗങ്ങളാണ് വേങ്ങര റോട്ടറി ക്ലബ്ബിനുള്ളത്. കോഴിക്കോടും പരിസര പ്രദേശങ്ങളിലുമായി ഒട്ടനവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന റോട്ടറി കാലിക്കറ്റ് സൺറൈസിന്റെ പിന്തുണയോടെയാണ് വേങ്ങര റോട്ടറി ക്ലബ്ബ് പ്രവർത്തനമാരംഭിക്കുന്നത്.

വേങ്ങരയിലും പരിസരപ്രദേശങ്ങളിലും സ്തുത്യർഹമായ സേവനങ്ങൾ കാഴ്ചവെക്കാൻ തക്ക കഴിവുള്ള അംഗങ്ങളാണ് കാലിക്കറ്റ് നോർത്ത് റോട്ടറി ക്ലബ്ബിനുളത് എന്നും സമൂഹത്തിന് ഗുണകരമാവുന്ന മികച്ച പ്രവർത്തനങ്ങൾ നടത്താൻ ക്ലബ്ബിന് സാധിക്കും  എന്നും റോട്ടറി കാലിക്കറ്റ് സൺറൈസ് പ്രസിഡന്റ് ശ്രീ. ഇബ്രാഹിം പി. ആശംസിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}