എ ആർ നഗർ: ഹെൽത്തി കേരളയുടെ ഭാഗമായി എ ആർ നഗർ പഞ്ചായത്തിലെ ഭക്ഷണശാലകളിൽ ആരോഗ്യ ശുചിത്വ പരിശോധന നടത്തി. പ്രശ്നങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും പിഴ ഈടാക്കുകയും ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഫൈസൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സുധ, ധന്യ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.