കോട്ടക്കൽ സേക്രഡ് ഹാർട്ട് സീനിയർ സെക്കൻഡറി സ്കൂൾ 2024 -2 5 അധ്യയന വർഷത്തിൽ സി.ബി.എസ്. ഇ നടത്തിയ എ.ഐ.എസ്.എസ്.സി.ഇ , എ.ഐ.എസ് .എസ്. ഇ എന്നീ പരീക്ഷകളിൽ വിജയികളായവരെ 2025 ജൂൺ പതിനാലാം തിയതി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ആദരിച്ചു. വടകര ആർ.ഡി. ഒ യും സബ് ഡിവിഷണൽ മജിസ്ട്രേറ്റുമായ ബഹു. അൻവർ സാദത്ത് പി മുഖ്യാതിഥി ആയിരുന്നു. ചടങ്ങ് ഉത്ഘാടനം ചെയ്ത് അദ്ദേഹം മുഖ്യപ്രഭാഷണം നടത്തി
.
പത്താം ക്ലാസ് പരീക്ഷയിൽ ഫാസിൻ മുഹമ്മദ് 97 % മാർക്ക് നേടിയപ്പോൾ നിരുപമ എ. കുമാർ 96 %മാർക്കും , അദ്യുത് കൃഷ്ണ 95.6% മാർക്കും കരസ്ഥമാക്കി.
പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ അമൻ എൻ.ടി
90% മാർക്ക് നേടി.
ബഹു. ആ 'ഡി .ഒ ൽ നിന്ന് വിജയികൾ സർട്ടിഫിക്കറ്റുകളും ക്യാഷ് അവാർഡും ഏറ്റുവാങ്ങി.
പ്രിൻസിപ്പൽ സിസ്റ്റർ ആൻസില്ല ജോർജ് സ്വാഗത പ്രസംഗം നടത്തി. എഡ്യൂക്കേഷൻ കൗൺസിലർ സിസ്റ്റർ സീന ആൻ്റോ (സാന്തോം പ്രോവിൻസ് താമരശ്ശേരി )അദ്ധ്യക്ഷയായിരുന്നു. കോട്ടക്കൽ ലിറ്റിൽ ഫ്ലവർ ചർച്ച് വികാരി റവ. ഫാദർ വിൻസെൻ്റ് കറുകമാലിൽ അനുഗ്രഹ പ്രഭാഷണം നടത്തി . പി.ടി. എ പ്രസിഡൻ്റ് ശ്രീ. ശരത് നാഥ് മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ ഡവലപ്മെൻ്റ എക്സിക്യൂട്ടീവ് മെമ്പർ ശ്രീ മുഹമ്മദ് ഷാഫി ആശംസയർപ്പിച്ചു. പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർഥിനി മിസ്. ലെന മെഹ്റിൻ കെ. നന്ദിയർപ്പിച്ചു
സൈബർ സ്ക്വയറിൻ്റെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തുന്ന, വിദ്യാർഥികൾ പങ്കെടുക്കുന്ന ഏറ്റവും വലിയ ടെക് എക്സ്പോ 2025 മെയ് 10 ന് ദുബയിൽ വച്ച് നടത്തുകയുണ്ടായി.ഡിജിറ്റൽ ഫെസ്റ്റിൽ പങ്കെടുത്ത റയാൻ ജാഫർ, മുഹമ്മദ് സ്വാലിഹ്, ഒമർ ആര്യൻ , ആയിഷ നെയ്‌വിൻ , അഫീൻ മിൻസ,ഐസെൽ എന്നീവിദ്യാർഥികളെയും ചടങ്ങിൽ ആദരിച്ചു. വിജയികൾക്ക് ആശംസയർപ്പിച്ച് കൊണ്ട് എസ്.കെ ട്രെൻഡ്സ് മാനേജിംഗ് ഡയറക്ടർ ശ്രീ ഹരികൃഷ്ണൻ സംസാരിച്ചു.
വിദ്യാഭ്യാസ മേഖലയിലെ മികവിനെ അംഗീകരിക്കുന്ന ഇന്ത്യയിലെ മികച്ച 100 പ്രചോദനാത്മക വിദ്യാഭ്യാസ ഐക്കണുകളെ തിരഞ്ഞെടുക്കാൻ ഇന്ത്യൻ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഓൺലൈൻ സെർച്ചിൽ മികച്ച അധ്യാപികയായി തിരഞ്ഞെടുക്കപ്പെട്ട സബിത ടീച്ചറിനെ ചടങ്ങിൽ പ്രത്യേകം അനുമോദിച്ചു.