വേങ്ങര: കണ്ണമംഗലം മേനനക്കൽ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെയും യുഎസ്എസ് നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു. കണ്ണമംഗലം ഗ്രാമപഞ്ചായത്ത് 17-ാം വാർഡ് മെമ്പർ സി കെ മുഹമ്മദ് റഫീഖ് ഉദ്ഘാടനം നിർവഹിച്ചു
മേനനക്കൽ സാംസ്കാരിക വേദി(MCF) പ്രസിഡണ്ട് ഇ കെ ഫഹദ് അധ്യക്ഷത വഹിച്ചു
കെഎംഎച്ച്എസ്എസ് പ്രധാന അധ്യാപിക എസ് സംഗീത റിട്ടേർഡ് പോസ്റ്റ് മാസ്റ്റർ കെ കാരികുട്ടി തുടങ്ങിയവർ ഉപഹാരം കൈമാറി ഭാരവാഹികളായ എപി സുധീഷ് കെ പി സന്തോഷ് പിഎം ബദറുദ്ദീൻ സി രേഷ്മ തുടങ്ങിയവർ പ്രസംഗിച്ചു.
സി രഞ്ജിത്ത് സ്വാഗതവും പി കെ വിഷ്ണു നന്ദിയും പറഞ്ഞു