ചാലിൽ കുണ്ട്: എസ് എസ് എഫ് കുറ്റാളൂർ സെക്ടർ സാഹിത്യോത്സവിന് പരിസമാപ്‌തി. 126 മത്സര ഇനങ്ങളിലായി 300 ലധികം വിദ്യാർത്ഥികൾ മാറ്റുരച്ച സെക്ടർ സാഹിത്യോത്സവിൽ ചാലിൽകുണ്ട്, പുളിക്കപറമ്പ്, കുന്നത്ത് യൂണിറ്റുകൾ യഥാക്രമം ഒന്ന്,രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. സമാപന സംഗമംത്തിൽ ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സയ്യിദ് മൻസൂർ കോയ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. സയ്യിദ് ഫാസിൽ കോയ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ ഹനീഫ ചെറുമുക്ക് മുഖ്യാതിഥിയായി. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. യൂസുഫ് സഖാഫി, ടി വി ഹംസ ഹാജി, സബാഹ് കുണ്ടു പുഴക്കൽ, വത്സകുമാർ എം ആശംസ നിർവഹിച്ചു. സെക്ടർ പ്രസിഡന്റ് മുഹമ്മദ് അജ്മൽ സഖാഫി വിജയികളെ പ്രഖ്യാപിച്ചു. സെക്ടർ സെക്രട്ടറി കാശിഫ് അദനി സ്വാഗതവും സ്വാഗത സംഘം പ്രതിനിധി യൂസുഫ് സഅദി നന്ദിയും പറഞ്ഞു.
എസ് എസ് എഫ് കുറ്റാളൂർ സെക്ടർ സാഹിത്യോത്സവ്: ചാലിൽകുണ്ട് ജേതാക്കൾ
admin