കോട്ടയ്ക്കൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയ്ക്കൽ യൂണിറ്റ് വനിതാ വിങ് ബലിപെരുന്നാൾ മെഹന്തി ഫെസ്റ്റ് നടത്തി. വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്ന മത്സരത്തിൽ 27 മത്സരാർഥികൾ പങ്കെടുത്തു.
ഷഹാന രണ്ടത്താണി ഒന്നും ബജീഹാ പർവീൻ വാണിയമ്പലം രണ്ടും മുബീന നസ്‌റിൻ വേങ്ങര മൂന്നും സ്ഥാനങ്ങൾ നേടി. യൂണിറ്റ് പ്രസിഡന്റ് എസ്.ആർ. റഷീദ്, ജനറൽ സെക്രട്ടറി ഷാനവാസ്, ട്രഷറർ വി. പ്രദീപ്, യൂത്ത് വിങ് പ്രസിഡന്റ് സൈനുദ്ധീൻ മെട്രോ, വനിതാ വിങ് പ്രസിഡന്റ് ഖദീജ, ജനറൽ സെക്രട്ടറി ലിസി, ട്രഷറർ ഷാഹിന, ഫാറൂഖ്, റഷീദ് മുബാറക് തുടങ്ങിയവർ പങ്കെടുത്തു.