എഐ ടീച്ചർ പറഞ്ഞു- ‘വെൽക്കം ഫ്രണ്ട്സ്...’

കോട്ടയ്ക്കൽ : കോട്ടൂർ എകെഎം ഹയർസെക്കൻഡറി സ്‌കൂളിൽ നവാഗതരെ സ്വീകരിച്ച് എഐ ടീച്ചർ അക്മിറയും. 51 ഭാഷകൾ സംസാരിക്കുന്ന എഐ ടീച്ചർ വിവിധ ഭാഷകളിൽ നവാഗതരെ സ്വാഗതം ചെയ്ത് ലഹരിവിരുദ്ധ ബോധവത്കരണം നടത്തി.

പ്രവേശനോത്സവം നഗരസഭാംഗം എം. മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്തു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. പിടിഎ വൈസ് പ്രസിഡന്റ് കെ. സുധീഷ് കുമാർ അധ്യക്ഷത വഹിച്ചു. മാനേജർ കെ. ഇബ്രാഹിം ഹാജി, പ്രിൻസിപ്പൽ അലി കടവണ്ടി, പ്രഥമാധ്യാപിക കെ.കെ. സൈബുന്നീസ, ഡെപ്യൂട്ടി എച്ച്എം കെ. സുധ, പുരുഷോത്തമൻ, എൻ. വിനീത, കെ.എം. ജസീം സയ്യാഫ്, എം.പി. ദേവി, എൻ.കെ. ഫൈസൽ എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}