വേങ്ങര: ദൈവീക ബോധനങ്ങൾ അപമാനിക്കുകയും അപരവത്കരിക്കുകയും ചെയ്യുന്ന പ്രവണതകൾ ദൈനന്ദിനം ശക്തമാകുന്ന സാഹചര്യത്തിൽ, ഹദീസിൻ്റെ പ്രബലമായ പഠനമേഘലയിൽ വേറിട്ട കാഴ്ചപ്പാടുകളുമായി ദാറുൽ ഹദീസ് അൽ ഹിന്ദിയ്യ വേങ്ങരയിൽ ഉദ്ഘാടനം ചെയ്തു.
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുൽ ലത്തീഫ് മദനി ഔപചാരികമായി ഉദ്ഘാടനം നിർവഹിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. “ഹദീസുകൾ പുച്ചിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ, ഹദീസ് സംരക്ഷണത്തിനായുള്ള ഇത്തരം സംരംഭങ്ങൾ വലിയൊരു തുടക്കമാണ്,” എന്നും അദ്ദേഹം പ്രസ്താവിച്ചു.
പെൺകുട്ടികൾക്ക് വേണ്ടി ആരംഭിച്ച വിശുദ്ധ ഖുർആൻ ഹിഫ്‌ദ് കോളേജ് ദാറു ഹഫ്സ- ഉദ്ഘാടനം ഖുർആൻ പരിഭാഷകനായ കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ നിർവഹിച്ചു. ഉദ്ഘാടന സംഗമത്തിൽ ജാമിഅ അൽ ഹിന്ദ് ഡയറക്ടർ ഫൈസൽ മൗലവി അധ്യക്ഷനായിരുന്നു.
അബൂബക്കർ സലഫി, ഹംസ മദീനി, ഷെയ്ഖ് ഷുഹൈബ് ഹസൻ മുബാറക്ഫൂരി, ശുറൈഹ് സലഫി, ഷബീബ് സ്വലാഹി, ഹംസ ശാക്കിർ അൽ ഹികമി, സകരിയ്യ മദീനി തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു.