കോട്ടയ്ക്കൽ: വീടിനുമുകളിലേക്ക് ഭീമൻ പാറക്കല്ലും മണ്ണും ഇടിഞ്ഞുവീണു. വീട്ടുകാർ അകത്തില്ലാത്തതിനാൽ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. എടരിക്കോട് പഞ്ചായത്തിലെ പുതുപ്പറമ്പ് കാരാട്ടങ്ങാടി സ്വദേശി പറമ്പിൽ സലീമിന്റെ വീടിനുമുകളിലേക്കാണ് പാറയും മണ്ണും ഇടിഞ്ഞുവീണത്. വീട് ഉപയോഗിക്കാൻ പറ്റാത്തവിധം നശിച്ചു. ശനിയാഴ്ച വൈകീട്ട് അഞ്ചരയ്ക്കാണു സംഭവം. വീടിനുസമീപത്തെ നാലാൾപൊക്കമുള്ള പാറയാണു വീണതെന്ന് പ്രദേശവാസി കുന്നത്ത് മുഹമ്മദ് ഷരീഫ് പറഞ്ഞു. അപകടസമയം സലീമിന്റെ ഭാര്യ ഫാത്തിമയും മക്കളായ സൽമ ഫർവ, കെൻസ ഫഹ്‌മ, റയാൻ എന്നിവരും അടുത്ത വീട്ടിലായിരുന്നു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. വലിയ ശബ്ദംകേട്ട് പോയിനോക്കിയപ്പോഴാണ് സംഭവം കാണുന്നത്. കിടപ്പുമുറി, അടുക്കള, ഹാൾ എന്നിവ വരുന്ന ഭാഗത്താണ് പാറ വീണത്. വീട്ടുകാർ ബന്ധുവീട്ടിലേക്ക് താമസംമാറി. എടരിക്കോട് പഞ്ചായത്തധികൃതർ സ്ഥലം സന്ദർശിച്ചു.
വീടിനുമുകളിലേക്ക് ഭീമൻ പാറക്കല്ലും മണ്ണും ഇടിഞ്ഞുവീണു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
admin