പത്തു മൂച്ചി ഭാഗത്തുള്ള വെള്ളക്കെട്ടിന് ഉടനടി പരിഹാരം കാണുക: എസ്ഡിപിഐ

വേങ്ങര: നാടുകാണി പരപ്പനങ്ങാടി റൂട്ടിലെ പത്ത് പൂച്ചി ഭാഗത്തുള്ള വെള്ളക്കെട്ടിന് ഉടനടി പരിഹാരം കാണുക വർഷങ്ങളോളമായി ജനങ്ങൾ ബുദ്ധിമുട്ടുകയാണ് മഴക്കാലം വന്നാൽ ഈ സമയത്ത് പല വാഗ്ദാനങ്ങളുമായി അധികാരികൾ ജനങ്ങളുടെ മുന്നിലേക്ക് വരും പക്ഷേ ഈ ഒരു വെള്ളക്കെട്ടിന് ഇതുവരെ പരിഹാരം കാണാൻ അധികാരികൾക്ക് സാധിച്ചിട്ടില്ല ഇവിടെ വെള്ളം കെട്ടിനിന്ന് വലിയ കുഴികൾ ആയി മാറിയിരിക്കുകയാണ്. ഈ റോഡിൽ അതുകൊണ്ടുതന്നെ ബൈക്ക് യാത്രക്കാർ ദിവസവും ആ കുഴിയിൽ വീഴുന്ന ഒരു അവസ്ഥയാണ് നിലവിലുള്ളത്. ഈ പ്രതിസന്ധിക്ക് ഒരു പരിഹാരം കാണേണ്ടതുണ്ട്. അധികാരികൾ നിഷ്ക്രിയർ ആയിരിക്കുകയാണ്
 പത്തു മൂച്ചിയിലെ ഈ വെള്ളക്കെട്ട് പരിഹരിക്കുന്നതിന്  ഉടനടി പരിഹാരം കാണണമെന്ന് എസ്ഡിപിഐ വേങ്ങര പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}