ഊരകം: ഊരകം കീഴ്മുറി വി.സി. സ്മാരക വായനശാല സമിതി എൽ എസ് എസ്, യു എസ് എസ് ജയിച്ചവരെയും എസ് എസ് എൽ സി, പ്ലസ് ടു ഫുൾ എ പ്ലസ് നേടിയവരെയും ആദരിച്ചു.
ജേതാക്കളായ 34 വിദ്യാർത്ഥികളും രക്ഷിതാക്കളും വായനക്കാരുമടങ്ങിയ വലിയ സദസ്സ് പരിപാടിയുടെ ഭാഗമായി. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. വായനശാലാ പ്രസിഡൻ്റ് കെ.പി സോമനാഥൻ മാസ്റ്റരുടെ ആധ്യക്ഷതയിൽ ചേർന്ന ആദരവ് 2025 താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ് ഷംസുദ്ദീൻ കാനാഞ്ചേരി ഉദ്ഘാടനവും ട്രോഫി വിതരണവും നിർവ്വഹിച്ചു. പഞ്ചായത്ത് നേതൃസമിതി കൺവീനർ ഗിരീഷ് മാസ്റ്റർ, യു.സുലൈമാൻ മാസ്റ്റർ, പി.പി.ചാത്തപ്പൻ, കെ.എം. സുചിത്ര, കെ.പി. സുനിത എന്നിവർ പ്രസംഗിച്ചു. വായനശാലയുടെ സമീപത്തുള്ള 2, 3 , 4 വാർഡുകളിലെ ജേതാക്കളെ മാത്രമാണ് ക്ഷണിക്കപ്പെട്ടിരുന്നത്.
വായനശാലാ സെക്രട്ടറി ടി.പി. ശങ്കരൻ മാസ്റ്റർ സ്വാഗതവും ബാലവേദി ഭാരവാഹി കെ. ബിന്ധ്യ നന്ദിയും പറഞ്ഞു.