വേങ്ങര: ഐ.ഐ.ടി ഗാന്ധിനഗറിലെ 14-ാമത് ബിരുദദാന ചടങ്ങിൽ എം.എ. പരീക്ഷയിൽ ഒന്നാം റാങ്കോടെ സ്വർണ മെഡൽ നേടി വേങ്ങര പൂച്ചോലമാട് സ്വദേശി മുഹമ്മദ് ലുഖ്മാൻ ഒ പി. ഗുജറാത്തിലെ ഗാന്ധിനഗർ ഐ. ഐ. ടി യിലെ ഏക എം എ കോഴ്സായ സൊസൈറ്റി ആൻഡ് കൾച്ചറിന്റെ പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയാണ് ഈ നേട്ടം കൈവരിച്ചത്. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ഓട്ടുപ്പുറത്ത് ഉമ്മർ, സാജിദ പാലശ്ശേരി പുളിക്കൽ ദമ്പതികളുടെ മകനാണ്. ഡൽഹി യൂണിവേഴ്‌സിറ്റിയിലെ ഹിന്ദു കോളേജിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ഡിഗ്രി എടുത്ത ലുഖ്മാൻ വേങ്ങര അൽ ഇഹ്സാനിലും കോട്ടക്കൽ ഗവ. രാജാസിലുമാണ് സ്കൂൾ പഠനം നടത്തിയത്.
പ്ലസ് ടു ഹുമാനിട്ടീസ് പരീക്ഷയിൽ മുഴുവൻ മാർക്കായ 1200ൽ 1200ഉം, പത്താം ക്ലാസ്സ് സി. ബി. എസ്. ഇ പരീക്ഷയിൽ ഫുൾ A1 ഉം നേടിയിരുന്നു. മുർഷിദ തസ്‌നി, ഫാത്തിമ മിൻഹ സഹോദരിമാരാണ്.