വേങ്ങര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണിറ്റിലെ കച്ചവടക്കാരുടയും, ഷോപ്പുകളിലെ ജീവനക്കാരുടെയും,
അങ്ങാടിലെ ചുമട്ടു തൊഴിലാളികളുടെയും മക്കളിൽ നിന്ന് 2025 ലെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ മുഴുവൻ വിദ്യാർത്ഥികളെയും ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ വേങ്ങര വ്യാപാര ഭവനിൽ വെച്ച് അവാർഡുകൾ നൽകി ആദരിച്ചു.
ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണറ്റ് പ്രസിഡന്റ് അസീസ് ഹാജി പക്കിയൻ അധ്യക്ഷത വഹിച്ചു. വേങ്ങര സ്റ്റേഷൻ എസ് ഐ സുരേഷ് കണ്ടംകുളത്തിൽ മോട്ടിവേഷൻ ക്ലാസ്സ് എടുത്തു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക.
ചടങ്ങിൽ യൂണിറ്റ് ജനറൽ സെക്രട്ടറി എം കെ സൈനുദ്ദീൻ ഹാജി സ്വാഗതമാശംസിച്ചു. യൂണിറ്റ് സെക്രട്ടറി യാസർ അറഫാത്, വൈസ് പ്രസിഡന്റ് ടി കെ എം കുഞ്ഞുട്ടി, ട്രഷറർ മൊയ്‌ദീൻ ഹാജി നെല്ലൂരാൻ, യൂത്ത് വിങ്ങ് പ്രസിഡന്റ് അനീസ് പനക്കൽ എന്നിവർ ആശംസകൾ നേർന്നു.
അവാർഡ് ജേതാക്കളായ എല്ലാ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും ചടങ്ങിൽ സംസാരിച്ചു. ഇബ്രാഹിം വെട്ടിക്കാട്ടിൽ ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി.