കൊളപ്പുറത്ത് സർവീസ് റോഡിൽ ഓവുചാലിന്റെ സ്ലാബ് വീണ്ടും മാറ്റി

കൊളപ്പുറം: ദേശീയപാതയിൽ കോഴിക്കോട് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ കടന്നുപോകുന്ന കൊളപ്പുറത്ത് സർവീസ് റോഡിന്റെ സ്ലാബുകൾ മണ്ണുമാന്തിയത്രം ഉപയോഗിച്ച് മാറ്റി.

എആർ നഗർ അത്താണിക്കലിനും കൊളപ്പുറം കവലയ്ക്കും ഇടയിൽ കൊളപ്പുറം പെട്രോൾപമ്പിനടുത്തായാണ് സ്ലാബ് നിക്കി ഇരുമ്പുവലയിട്ട് അറ്റകുറ്റപ്പണി നടത്തിയത്.

ഇതുവഴി ഇടതടവില്ലാതെ വാഹനങ്ങൾ കടന്നുപോകുന്നതിനാൽ സർവീസ് റോഡിന്റെ ഓവുചാലിനു മുകളിലിട്ട സ്ലാബ് തകർന്നതിനാലാണ് ഇതു മാറ്റിസ്ഥാപിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ഏകദേശം ആറുമാസം മുൻപ്‌ ഈ ഭാഗത്തിനടുത്ത് സർവീസ് റോഡിന്റെ അരികിലൂടെ നിർമിച്ച ഓടയ്ക്കുമുകളിലെ സ്ലാബുകൾ തകർന്നിരുന്നു.

അരീക്കോട് പരപ്പനങ്ങാടി സംസ്ഥാനപാതയിലൂടെ പോകുന്ന വാഹനങ്ങൾ വഴിതിരിഞ്ഞ് സർവീസ് റോഡിലേക്കു പ്രവേശിക്കുന്ന ഭാഗമാണിവിടം. ഇവിടെ വാഹനങ്ങളുടെ വേഗത കുറയ്ക്കാൻ വലിയ വരമ്പ് സ്ഥാപിച്ചിട്ടുണ്ട്.

ഇതുവഴിതന്നെയാണ് കോഴിക്കോട്ടുനിന്ന് വരുന്ന വാഹനങ്ങൾ ദേശീയപാതയിലൂടെ യാത്രതുടരാൻ സംസ്ഥാനപാതയിലേക്ക് പ്രവേശിക്കുന്നതും. ഈ ഭാഗത്ത് മഴപെയ്താൽ രൂപപ്പെടുന്ന വെള്ളക്കെട്ടും വലിയ പ്രശ്‌നമാണെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ, റോഡിലെ വെള്ളക്കെട്ട്‌ ഒഴിവാക്കാനാണ് സ്ലാബ് മാറ്റി ഇരുമ്പുനെറ്റ് സ്ഥാപിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}