പറപ്പൂർ: പ്രതിപക്ഷ ഉപനേതാവും, വേങ്ങര മണ്ഡലം എംഎൽഎ യുമായ പി കെ കുഞ്ഞാലിക്കുട്ടി സാഹിബിന് നിവേദനം സമർപ്പിച്ചത് ഫലം കണ്ടു. നാളുകൾക്ക് മുമ്പ് ഇരിങ്ങലൂർ പാലാണി വൈദ്യർ പടിയിൽ ഉദ്യോഗത്ത സംഘം അപകടം ഉണ്ടായ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കി. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. മാസങ്ങൾക്ക് മുൻപ് രണ്ടു വിദ്യാർത്ഥികളുടെ മരണത്തെ തുടർന്ന് അപകടം പതിവായ വൈദ്യർ പടിയിൽ മിറർ സ്ഥാപിക്കുക, റോഡ് വീതി കൂട്ടി വളവ് നിവർത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് ഇബ്രാഹിം വെട്ടിക്കാട്ടിൽ കൊടുത്ത നിവേദനത്തിന്റെ ഫലമായിട്ടാണ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കിയത്.
ആക്സിഡൻറ് നടന്ന സ്ഥലത്ത് മലപ്പുറം ഡി വൈ എസ് പി, പരപ്പനങ്ങാടി പി ഡബ്ലു ഡി, തിരൂരങ്ങാടി ആർ ടി ഒ തുടങ്ങിയ ഉദ്യോഗസ്ഥ സംഘങ്ങളാണ് സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സർക്കാറിന് കൈമാറിയത്.