വേങ്ങര: ജില്ലയിലെ വേങ്ങര പഞ്ചായത്ത് 10-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഗവ. മോഡൽ ഹയർ സെക്കൻ്ററി സ്കൂൾ വെള്ളക്കെട്ടിൽ ആയതുകൊണ്ട് അതിന്റെ പ്രവർത്തി ശരിയാംവണ്ണം സൂക്ഷ്മ പരിശോധന നടത്താത്തതുകൊണ്ടും, ടി സ്കൂളിന് ചുറ്റുമതിലും, മുറ്റവും ഇല്ലാത്തതിനാലും പലഭാഗത്തുനിന്നും വെള്ളം വന്ന് കെട്ടി നിന്നത് കാരണം സേഫ്റ്റി ടാങ്ക് നിറഞ്ഞ്, അഴുക്കുവെള്ളവും മഴവെള്ളവും നിരന്നു കിടക്കുകയാണെന്നും, ഇത് കാരണം പല രോഗങ്ങളും വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും പകരാൻ സാധ്യതയുണ്ടെന്നും പൊതുപ്രവർത്തകനായ അബൂബക്കർ എപി വേങ്ങര ബാലാവകാശ കമ്മീഷനിൽ പരാതി സമർപ്പിക്കുകയും പരാതിയിൽ സ്കൂൾ ജില്ലാ പഞ്ചായത്തിനു കീഴിൽ വരുന്നതിനാൽ 2025ൽ പ്രോജക്ട് വെച്ചിട്ടുള്ളതിനാൽ പ്രൊജക്റ്റ് പ്രകാരമുള്ള നടപടി അടിയന്തരമായി സ്വീകരിച്ച് രണ്ടുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുവാൻ ബാലാവകാശ കമ്മീഷൻ സിസിലി ജോസഫ് ഉത്തരവിട്ടു.
റിപ്പോർട്ട് :-
അബ്ദുൽ റഹീം പൂക്കത്ത്.