കണ്ണമംഗലം: കണ്ണമംഗലം പഞ്ചായത്ത് ഒൻപതാം വാർഡിൽ ഈ വർഷം എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയവരെ ഒൻപതാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു. ചടങ്ങ് കണ്ണമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ഇ കെ മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്‌തു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. വാർഡ് പ്രസിഡന്റ് ചെറുവിൽ മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. സെക്രെട്ടറി പി ടി അബ്ദുൽ മുജീബ് സ്വാഗതം പറഞ്ഞു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ അബ്ദുട്ടി, വാർഡ് മെമ്പർ തയ്യിൽ റഹിയാനത്ത് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. കർഷക സംഘം മണ്ഡലം ട്രഷറർ കൊച്ചു മൂപ്പൻ, വാർഡ് ട്രഷറർ നജാഫ് ചാക്കീരി, ജോ: സി കെ സഫീർ, പി ടി ലത്തീഫ് ബാവ, റസാഖ് പുള്ളാടൻ, അസീസ് പി എം, റസാഖ് പുളളാടൻ, മണ്ടോട്ടിൽ മുനീർ, അഹമ്മദ് ഷാബിൻ ചാക്കീരി, പി ടി നജീബ് തുടങ്ങിയവർ സംബന്ധിച്ചു.