എ.ആർ നഗർ: മഴയൊരുക്കം എന്ന പരിപാടിയുടെ ഭാഗമായി എ.ആർ നഗർ പഞ്ചായത്തിൽ രാവിലെ 9 മണി മുതൽ 11 മണി വരെ ശുചിത്വ ഹർത്താൽ ആചരിച്ചു. പഞ്ചായത്തിലെ മുഴുവൻ അങ്ങാടികളും ഓഫീസുകളും ക്ലീനിംഗ് നടത്തി. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. കുന്നംപുറം അങ്ങാടിയിൽ നടന്ന ക്ലീനിംഗ് പരിപാടി മെഡിക്കൽ ഓഫീസർ ഡേ: മുഹമ്മദ് കട്ടി ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഫൈസൻ പരിപാടിയെ കുറിച്ച് വിശദീകരിച്ചു.
കൂടാതെ കുന്നംപുറം ടൗൺ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ബാവ, സെക്രട്ടറി റഷീദ് എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു. ആശ പ്രവർത്തകർ, ക്ലബ്ബുകാർ, സന്നദ്ധ പ്രവർത്തകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.