ന്യൂഡൽഹി: ദേശീയപാത 66 ഡിസംബറോടെ യാത്രയോഗ്യമാക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുനൽകി. കൂരിയാട് പാത തകർന്നതിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ഒരു മണിക്കൂർ നീണ്ട ചർച്ചയിൽ മന്ത്രി മുഹമ്മദ് റിയാസും കെ വി തോമസും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. പൂർണ്ണമായി ദേശീയപാതയുടെ നിർമാണം പൂർത്തിയാകുമെന്നല്ല, യാത്രികർക്ക് തുറന്നുനൽകുന്ന വിധത്തിൽ നിർമാണം പൂർത്തികരിക്കുമെന്നാണ് ഉറപ്പുനൽകിയിരിക്കുന്നത്. കൂരിയാട് ഭാഗത്തെ നിർമാണം പൂർത്തിയാകാൻ അടുത്ത വർഷം മാർച്ചെങ്കിലും ആകുമെന്നാണ് റിപ്പോർട്ട്.
ദേശീയപാതയുടെ സ്ഥലമേറ്റെടുപ്പിന്റെ ഭാഗമായി 6000 കോടി രൂപ കേരളം കേന്ദ്രത്തിന് കൈമാറിയിരുന്നു. ഈ തുക കേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ നിന്ന് ഒഴിവാക്കിതരണമെന്ന് ധനകാര്യമന്ത്രാലയത്തോട് കേരളം പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് അംഗീകരിച്ചിരുന്നില്ല. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക.കേന്ദ്രമന്ത്രി ഗഡ്കരി തന്നെ ഇടപ്പെട്ടുക്കൊണ്ട് ഈ വിഷയത്തിൽ കേരളത്തിന് വേണ്ട സഹായം ചെയ്യണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.