ഏതുവഴിയേ സ്കൂളിലെത്തും? അങ്കലാപ്പിലായി എ.ആർ.നഗറിലെ രക്ഷിതാക്കളും വിദ്യാർഥികളും

കൊളപ്പുറം: സ്കൂളിലെത്താനുള്ള വഴിയന്വേഷിക്കുകയാണ് എ.ആർ.നഗർ കൊളപ്പുറം, കൊടുവായൂർ, ചെണ്ടപ്പുറായ, കക്കാടംപുറം, കുറ്റൂർ, തുടങ്ങിയ സ്ഥലങ്ങളിലെ വിദ്യാർഥികളും രക്ഷിതാക്കളും. ദേശീയപാതയിലൂടെയും സർവീസ് റോഡിലൂടെയും സുഖമായി യാത്രചെയ്തിരുന്ന ഇവരിപ്പോൾ ആശങ്കയിലാണ്. നിലവിലെ ദേശീയപാതയും സർവീസ് റോഡുകളും പൂർണമായും അടച്ചിരിക്കുകയാണ്. കൊളപ്പുറം എ.ആർ.നഗർ, കുറ്റൂർ വി.കെ. പടി, കുന്നുംപുറം ഭാഗത്തുള്ളവർക്കാണ് കൂടുതൽ ബുദ്ധിമുട്ട്. ഇവർക്ക് തിരൂരങ്ങാടി, വേങ്ങര തുടങ്ങിയ സ്ഥലങ്ങളിലെത്തി തിരിച്ചെത്തണമെങ്കിൽ വലിയ ബുദ്ധിമുട്ടനുഭവിക്കേണ്ടിവരും. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. കൊളപ്പുറം, കുന്നുംപുറം, എ.ആർ. നഗർ തുടങ്ങിയ ഭാഗത്തുള്ളവർ എടരിക്കോട്, കോട്ടയ്ക്കൽ തുടങ്ങിയ സ്ഥലങ്ങളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തണമെങ്കിൽ ഗതാഗതക്കുരുക്കേറിയ തിരൂരങ്ങാടി കക്കാട് കവല വഴിയോ, തകർന്നടിഞ്ഞ പനമ്പുഴ റോഡ് വഴിയോ സഞ്ചരിച്ചുവേണം ലക്ഷ്യസ്ഥാനത്തെത്താൻ. സ്കൂൾ വാഹനങ്ങൾകൂടി റോഡിലിറങ്ങുന്നതോടെ മറ്റുള്ള യാത്രക്കാരും ബുദ്ധിമുട്ടിലാകും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}