എ എം എൽ പി സ്കൂൾ ഇരിങ്ങല്ലൂർ ഈസ്റ്റിൽ പുസ്തകചന്ത നടത്തി

വേങ്ങര: വായനവാര പ്രവർത്തനങ്ങളുടെ ഭാഗമായി എ എം എൽ പി സ്കൂൾ ഇരിങ്ങല്ലൂർ ഈസ്റ്റിൽ സ്കൂൾ റീഡേഴ്‌സ് ക്ലബിന്റെ നേതൃത്വത്തിൽ 'സ്റ്റോറി സ്ട്രീറ്റ്' എന്ന പേരിൽ പുസ്തക വിൽപ്പനയും പ്രദർശനവും നടത്തി. 
വേങ്ങര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷർമിലി ടി പുസ്തക സ്റ്റാൾ ഉദ്ഘാടനം ചെയ്തു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക.
വിദ്യാലയത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന വായന പ്രവർത്തനമായ വായനാരവം 2025 ന്റെ ഭാഗമായിട്ടാണ് വില്പനയും പ്രദർശനവും ഒരുക്കിയത്.

വിദ്യാലയത്തിലെ നൂറാം വാർഷികത്തിന്റെ ഭാഗമായി പുറത്തിറക്കിയ കൈയ്യെഴുത്ത് പുസ്തകങ്ങളുടെ പ്രദർശനവും സ്റ്റാളിൽ ഒരുക്കിയിരുന്നു. 

രക്ഷിതാക്കൾ, വിദ്യാർത്ഥികൾ,പൂർവ്വ വിദ്യാർത്ഥികൾ എന്നിവർക്ക് വേണ്ടിയാണ് ചന്ത ഒരുക്കിയത്. ഗ്രാമപ്പഞ്ചായത്തംഗം എ.പി ഹമീദ്, പിടിഎ പ്രസിഡണ്ട് അഷ്റഫ് കപ്പൂർ, പ്രധാനധ്യാപകൻ അലക്സ് തോമസ്, സ്റ്റാഫ് സെക്രട്ടറി പി.വി.കെ ഹസീന എന്നിവർ സംസാരിച്ചു. കെ കെ ആനന്ദൻ, പി.സി മുഹമ്മദ് ആഷിഫ്, എ.കെ മൊയ്തി എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}