ഊരകം: കുറ്റാളൂർ അംഗനവാടിക്ക് കീഴിലുള്ള ഡേ കെയർ സെന്റെറിലേക്ക് ലെൻസ്ഫെഡ് ഫാനുകൾ നൽകി. ഊരകം യൂണിറ്റ് സെക്രട്ടറി ജസീർ അജ്മൽ അംഗൻവാടി ടീച്ചർ പുഷ്പവല്ലി ടീച്ചർക്ക് കൈമാറി.
ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ. സൈദലവി. പി. പി,ഹകീം തുപ്പിലിക്കാട്ട്, ജമീലത്ത്, ലെൻസ്ഫെഡ് എക്സിക്യൂട്ടീവ് അംഗങ്ങളായ അനീസ്. ടി. കെ, റിയാസ്, അഷ്‌റഫ്, മുഹമ്മദ് സലൂബ്,ശരീഫ് എന്നിവർ പങ്കെടുത്തു.