വേങ്ങര: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി വേങ്ങര മെക് സെവൻ അംഗങ്ങൾക്കായി നടത്തിയ യോഗ ബോധവൽക്കരണ പരിപാടി വേങ്ങര എ.കെ. മാൻഷൻ ഓഡിറ്റോറിയത്തിൽ വേങ്ങര ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡൻ്റ് ടി.കെ. പൂച്യാപ്പു ഉദ്ഘാടനം ചെയ്തു. പി മജീദ് മാസ്റ്റർ യോഗ ബോധവൽക്കരണ പ്രഭാഷണം നടത്തി. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ചടങ്ങിൽ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് അംഗം പറങ്ങോടത്ത് അബ്ദുൽ അസീസ്, മുസ്തഫ തോട്ടശ്ശേരി, ഇ.കെ. സുബൈർ, സൈതലവി ഹാജി, ഫക്രുദ്ദീൻ കെട്ടേക്കാട്ട്, ബാവ മൂഴിക്കൽ, എ കെ. സിദ്ദീഖ്, ഷാഹുൽ ഹമീദ് എ.കെ, ബഷീർ വി.എസ്. റസാക്ക് പി, ഡോ. യൂസുഫലി എന്നിവർ പ്രസംഗിച്ചു.
വേങ്ങര മെക് സെവൻ അംഗങ്ങൾക്കായി യോഗ ബോധവൽക്കരണം നടത്തി
admin