വേങ്ങര: കുറ്റൂർ നോർത്ത് കെ.എം.എച്ച്.എസ്സ്.എസ്സിൽ നൂറോളം വിദ്യാർത്ഥികൾ ചേർന്ന് വൈവിധ്യമാർന്ന ഗാനങ്ങൾ ആലപിച്ച് ലോക സംഗീത ദിനം ആഘോഷമാക്കി. സ്കൂൾ ആർട്ട് ക്ലബ്ബ് ഒരുക്കിയ സംഗീതസദസ്സ് പ്രധാനാധ്യാപിക എസ്. ഗീത ഉദ്ഘാടനം ചെയ്തു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ചടങ്ങിൽ ഡെപ്യൂട്ടി എച്ച്.എം പി.എസ്. സുജിത്ത് കുമാർ, ഷൈജു കാക്കഞ്ചേരി, ബി.ലിജിൻ, ജി.ഗ്ലോറി, പി.സംഗീത, എം.ജയമേരി തുടങ്ങിയവർ സംസാരിച്ചു.
വൈവിധ്യമാർന്ന ഗാനങ്ങൾ ആലപിച്ച് ലോക സംഗീത ദിനം ആഘോഷമാക്കി
admin